കോട്ടയത്ത് മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു
Sunday, August 24, 2025 12:06 AM IST
കോഴിക്കോട്: കോട്ടയത്ത് പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരം ടൊവിനോ തോമസും മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ.കെ. ഷാജിയും ചേർന്ന് നിർവഹിച്ചു.
എംസി റോഡിൽ മംഗളം പ്രസിന് സമീപം, എസ്എച്ച് മൗണ്ടിലാണ് പുതിയ ഷോറൂം. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, കുമരനല്ലൂർ മുനിസിപ്പൽ കൗൺസിലർ റോയ് എന്നിവർ സന്നിഹിതരായിരുന്നു.
കോട്ടയം മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനത്തിനൊപ്പം തന്നെ കാഞ്ഞിരപ്പള്ളി മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനവും നടന്നു. സിനിമാതാരം ആന്റണി വർഗീസ് (പെപ്പെ) ആണ് കാഞ്ഞിരപ്പള്ളി ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി ഐറ്റംസ് എന്നിവ ഈ വിശാല ഷോറൂമിൽ ലഭ്യമാണ്.
വമ്പൻ ഉദ്ഘാടന ഓഫറുകൾക്കൊപ്പം ‘മൈജി ഓണം മാസ് ഓണം’ ഓഫറിന്റെ ഭാഗമായുള്ള 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും നേടാനുള്ള അവസരം കൂടി ഉപഭോക്താക്കൾക്ക് ലഭിച്ചു.
കോട്ടയം മൈജി ഫ്യൂച്ചറിന്റെ ഉദ്ഘാടനത്തിനൊപ്പം മൈജി ഓണം മാസ് ഓണം സീസൺ-3 യുടെ മൂന്നാമത്തെ നറുക്കെടുപ്പും നടന്നു.