എഐ ഉപയോഗപ്പെടുത്താന്‍ ജീന-സെയില്‍സ് ഫോഴ്സ് ധാരണ
Sunday, August 24, 2025 12:06 AM IST
കൊച്ചി: ഡിജിറ്റല്‍ സാങ്കേതികതയെ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി ചരക്ക് ഗതാഗത സ്ഥാപനമായ ജീന ആൻഡ് കമ്പനി രാജ്യത്തെ മികച്ച എഐ സിആര്‍എം ആയ സെയില്‍സ് ഫോഴ്സുമായി ധാരണയിലെത്തി.
കൂടുതല്‍ ഉപഭോക്തൃ പങ്കാളിത്തം, ഡാറ്റാ അധിഷ്ഠിത തീരുമാനമെടുക്കല്‍, സ്ഥിരത തുടങ്ങിയവ ജീനയ്ക്ക് ഇതുവഴി സാധ്യമാകും.
ആദ്യഘട്ടമെന്ന നിലയില്‍ വാണിജ്യ ദൃശ്യത, വേഗത, വ്യാപനം തുടങ്ങിയവയ്ക്കായി ജീന ആൻഡ് കമ്പനിയെ സെയില്‍സ് ഫോഴ്സ് ക്ലൗഡ് സഹായിക്കും. സെയില്‍സ് ഫോഴ്സ് കസ്റ്റമര്‍ 360 വഴി ഉപഭോക്തൃ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.