വിദേശനാണ്യ ശേഖരം കുറഞ്ഞു
Monday, May 26, 2025 1:52 AM IST
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ കണക്കുപ്രകാരം ഇന്ത്യയുടെ മൊത്തം വിദേശനാണ്യ കരുതൽ ശേഖരം 685.7 ബില്യൺ ഡോളറായി കുറഞ്ഞു.
മേയ് ആദ്യവാരം വിദേശനാണ്യശേഖരം ഏഴുമാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതിനുശേഷമാണ് ഈ കുറവ്. 2025 മേയ് ഒന്പതിന് അവസാനിച്ച ആഴ്ചയിലെ കണക്കുമായി താരതമ്യപ്പെടുത്തുന്പോൾ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ 4.9 ബില്യൺ ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തി. മേയ് ആദ്യവാരം വിദേശനാണ്യ കരുതൽ ശേഖരം 690.6 ബില്യൺ ഡോളറായിരുന്നു.
ആർബിഐയുടെ സ്വർണശേഖരം മേയ് ആദ്യത്തേതിൽനിന്ന് ആറു ശതമാനം കുറഞ്ഞു. 86.33 ബില്യൺ ഡോളറിൽനിന്ന് 81.2 ബില്യൺ ഡോളറായി ചുരുങ്ങി.