സ്കില്‍ബ്രിഡ്ജ് അഡ്വാന്‍സ്ഡ് ട്രെയിനിംഗ് പ്രോഗ്രാം
Wednesday, May 28, 2025 1:07 AM IST
കൊച്ചി: കേരളത്തിലെ സിവില്‍ എന്‍ജിനിയര്‍മാര്‍ക്കായി വര്‍മ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന സ്കില്‍ബ്രിഡ്ജ് അഡ്വാന്‍സ്ഡ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പ്രമുഖ ബില്‍ഡറായ വര്‍മ ഹോംസിന്റെയും എസ്സിഎംഎസ് എൻജിനിയറിംഗ് കോളജിന്റെയും സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.
കെട്ടിട നിർമാണ മേഖലയില്‍ 1 -2 വര്‍ഷം പ്രവൃത്തിപരിചയമുള്ള സിവില്‍ എൻജിനിയറിംഗ്, ഡിപ്ലോമ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫ്രെഷേഴ്സിനെയും പരിഗണിക്കും. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്ക്കായിരിക്കും മുന്‍ഗണന. പ്രായപരിധി: 30 വയസ്. ആറു മാസ ട്രെയിനിംഗ് പ്രോഗ്രാം തികച്ചും സൗജന്യമായാണു നടപ്പാക്കുന്നത്.
അപേക്ഷിക്കേണ്ട അവസാന തീയതി: 2025 ജൂണ്‍ 10. കൂടുതൽ വിവരങ്ങൾക്ക് :8590202058.