ഗെയിമിഫൈഡ് നോട്ട്ബുക്ക് പുറത്തിറക്കി ക്ലാസ്മേറ്റ്
Monday, May 26, 2025 1:52 AM IST
കൊച്ചി: എഡ്യൂഗെയിംസ് ഇന്‍ഫിനിറ്റി എന്ന നവീനമായ ഗെയിമിഫൈഡ് നോട്ട്ബുക്ക് പുറത്തിറക്കി ക്ലാസ്മേറ്റ്. വിനോദത്തോടൊപ്പം പഠനം രസകരമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഹോങ്കോംഗിലെ ഡിസ്നിലാന്ഡിലേക്കു യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്ന ക്ലാസ്മേറ്റ് എഡ്യൂഗെയിംസ് ഇന്‍ഫിനിറ്റിയുടെ പ്രത്യേക ക്യാമ്പയിനും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് നോട്ട്ബുക്കിന്റെ അവസാന പേജ് സ്കാന്‍ ചെയ്ത് ഓരോ ദിവസവും ഒരു പുതിയ ഗെയിം കളിക്കാം. ഇത് വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നതിന് ക്ലാസ്മേറ്റ് 30 നഗരങ്ങളിലായി ക്യാമ്പയിന് ആരംഭിച്ചു. പ്രശസ്ത ഇന്ത്യന്‍ ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ സഹോദരങ്ങളായ ആര്. പ്രഗ്നാനന്ദയും ആര് വൈശാലിയും 30 ദിവസം എഡ്യൂഗെയിംസ് ഇന്‍ഫിനിറ്റിയില്‍ പങ്കെടുക്കും.