ത്രിഡി എഡ്യുക്കേഷണല്‍ തിയറ്റര്‍ തുറന്നു
Monday, May 26, 2025 1:52 AM IST
കൊച്ചി: കേരളത്തിലെ ആദ്യ എആര്‍, വിആര്‍ അധിഷ്ഠിത ത്രിഡി എഡ്യുക്കേഷണല്‍ തിയറ്റര്‍ കൊച്ചിയില്‍ സീഗള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജിയില്‍(സിമാറ്റ്) ആരംഭിച്ചു.
നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്പറേഷന് മുഖ്യ ഉപദേഷ്ടാവ് ഡോ. ഡി.എം. മുലായ് ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എംഎല്‍എ, ഇന്ത്യന്‍ പേഴ്സണല്‍ എക്സ്പോര്‍ട്ട് പ്രമോഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് വി.എസ്. അബ്ദുള്‍ കരീം, സീഗള്‍ എംഡി ഡോ. സുരേഷ്കുമാര്‍ മധുസൂദനന് എന്നിവര്‍ പ്രസംഗിച്ചു.