വാ​ഷിം​ഗ്ട​ൺ ഡി​സി: യു​ണൈ​റ്റ​ഡ് കിം​ഗ്ഡ​മു​മാ​യി പു​തി​യ വ്യാ​പാ​ര​ക്ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. യു​എ​സു​മാ​യി വ്യാ​പാ​ര പ​ങ്കാ​ളി​ത്ത​മു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രേ തീ​രു​വ പ്ര​ഖ്യാ​പി​ച്ച​ശേ​ഷം നി​ല​വി​ൽ വ​ന്ന ആ​ദ്യ ക​രാ​റാ​ണി​ത്.

പു​തി​യ വ്യാ​പാ​ര​ക്ക​രാ​ർ യു​കെ പ്ര​ധാ​ന​മ​ന്ത്രി കി​യ​ർ സ്റ്റാ​ർ​മ​റി​ന് രാ​ഷ് ട്രീ​യ ക​രു​ത്താ​കും. ദീ​ർ​ഘ​കാ​ല​മാ​യി യു​എ​സി​ന്‍റെ സ​ഖ്യ ക​ക്ഷി​യാ​യ യു​കെ​യു​മാ​യു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കു​ന്ന ക​രാ​ർ പൂ​ർ​ണ​വും സ​മ​ഗ്ര​വു​മാ​ണെ​ന്ന് ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.


ബു​ധ​നാ​ഴ്ച പു​തി​യ​താ​യി ഒ​പ്പു​വ​യ്ക്കു​ന്ന ഒ​രു വ്യാ​പാ​ര ക​രാ​റി​നെ​ക്കു​റി​ച്ച് ട്രം​പ് സൂ​ച​ന ന​ൽ​കി​യെ​ങ്കി​ലും രാ​ജ്യ​ത്തി​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.