കൊ​​​ച്ചി: തീ​​​രു​​​വ കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​രാ​​​ർ യു​​​എ​​​സും യു​​​കെ​​​യും ഉ​​​ട​​​ൻ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്ന തീ​​​രു​​​മാ​​​നം പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ സ്വ​​​ർ​​​ണ വി​​​ല​​​യി​​​ൽ ഇ​​​ടി​​​വ്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 3414 ഡോ​​​ള​​​ർ വ​​​രെ പോ​​​യ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര സ്വ​​​ർ​​​ണ വി​​​ല ബോ​​​ർ​​​ഡ് റേ​​​റ്റ് നി​​​ശ്ച​​​യി​​​ക്കു​​​മ്പോ​​​ൾ ട്രോ​​​യ് ഔ​​​ൺ​​​സി​​​ന് 3382 ഡോ​​​ള​​​ർ ആ​​​യി​​​രു​​​ന്നു. അ​​​ന്താ​​​രാ​​​ഷ്‌​​ട്ര സ്വ​​​ർ​​​ണ​​വി​​​ല അ​​​ത​​​നു​​​സ​​​രി​​​ച്ച് വി​​​ല നി​​​ശ്ച​​​യി​​​ച്ച​​​പ്പോ​​​ൾ ഗ്രാ​​​മി​​​ന് 55 രൂ​​​പ കൂ​​​ടി 9130 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ഉ​​​ച്ച​​​യ്ക്ക് 12 നു ​​​ശേ​​​ഷം 50 ഡോ​​​ള​​​ർ കു​​​റ​​​ഞ്ഞ​​​തോ​​​ടെ ട്രോ​​​യ് ഔ​​​ൺ​​​സി​​​ന് 3330 ഡോ​​​ള​​​റി​​​ൽ എ​​​ത്തി.


ഉ​​​ച്ച​​​യ്ക്കു​​ശേ​​​ഷം ഗ്രാ​​​മി​​​ന് 145 രൂ​​​പ കു​​​റ​​​ച്ച് ബോ​​​ർ​​​ഡ് റേ​​​റ്റ് പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​തോ​​​ടെ സ്വ​​​ർ​​​ണ വി​​​ല ഗ്രാ​​​മി​​​ന് 8985 രൂ​​​പ​​​യും പ​​​വ​​​ന് 71,880 രൂ​​​പ​​​യു​​​മാ​​​യി. യു​​​എ​​​സ് പ​​​ലി​​​ശ നി​​​ര​​​ക്ക് കു​​​റ​​​യ്ക്കു​​​മെ​​​ന്ന​​​തി​​​ൽ അ​​​നി​​​ശ്ചി​​​ത​​​ത്വം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തും സ്വ​​​ർ​​​ണ​​വി​​​ല കു​​​റ​​​യു​​​ന്ന​​​തി​​​ന് കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്.