പണനയം സന്തുലിതാവസ്ഥയ്ക്കു സഹായകം: കെ. പോള്‍ തോമസ്
Sunday, December 10, 2023 1:33 AM IST
തൃശൂര്‍: റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പുതിയ പണനയം വളര്‍ച്ചയ്ക്കും പണപ്പെരുപ്പത്തിനും ഇടയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനു സഹായകമാകുമെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.
പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നതോടൊപ്പം പണപ്പെരുപ്പ നിയന്ത്രണനടപടികള്‍ തുടരുകയും ചെയ്യുന്നതിലൂടെ പണപ്പെരുപ്പഭീഷണിക്കും വളര്‍ച്ച സംബന്ധിച്ച ആശങ്കയ്ക്കും പരിഹാരമാകും. പണപ്പെരുപ്പം കുറയുന്നതുവരെ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ മികച്ചനിലയില്‍ മുന്നോട്ടുപോകുന്നുണ്ടെന്ന് ഉറപ്പാക്കുന്ന നയംതന്നെ തുടരാനാണു സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.