വന്‍കിട വികസനം സാധ്യമല്ലെന്ന ധാരണ കേരളം തിരുത്തിക്കുറിക്കുന്നു: മുഖ്യമന്ത്രി
Saturday, December 9, 2023 1:17 AM IST
കൊച്ചി: കേരളത്തിലേക്ക് റിവേഴ്സ് മൈഗ്രേഷന്‍ നടക്കുന്നതായി ഐബിഎം സോഫ്റ്റ്വെറിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മലിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി. വന്‍കിട വികസനം സാധ്യമല്ലെന്നും വ്യവസായ സൗഹൃദമല്ലെന്നും മുദ്ര കുത്തപ്പെട്ടിരുന്ന കേരളം ആ ധാരണകളെല്ലാം തിരുത്തിക്കുറിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്തർദേശീയതലത്തില്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താനും കേരളത്തെക്കുറിച്ച് അഭിമാനപൂര്‍വം സംസാരിക്കാനും തുടങ്ങിയിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിലും കേരളം മാതൃകയാണ്.
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ കയറ്റുമതി വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്‍വെസ്റ്റ്മെന്റ് സോണ്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.