ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് അവാര്‍ഡ്
Saturday, December 9, 2023 1:17 AM IST
കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷായ്ക്ക് സ്പോര്‍ട്സ് ബിസിനസ് ലീഡര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്.
ഇന്ത്യന്‍ കായികരംഗത്തെ പരിവര്‍ത്തനാത്മകമായ സ്വാധീനത്തിനും അസാധാരണമായ നേതൃത്വത്തിനുമുള്ള അംഗീകാരമായാണ് അവാര്‍ഡ്. ടാറ്റാ സ്റ്റീല്‍ വൈസ് പ്രസിഡന്റും സിഐഐ ദേശീയ സ്പോര്‍ട്സ് കമ്മിറ്റി ചെയര്‍മാനുമായ ചാണക്യ ചൗധരി ജയ് ഷായ്ക്ക് പുരസ്കാരം സമ്മാനിച്ചു.