ഉള്ളി കയറ്റുമതി നിരോധനം; നാസിക്കിൽ വൻ പ്രതിഷേധവുമായി കർഷകർ
Saturday, December 9, 2023 1:17 AM IST
മുംബൈ: ഉള്ളി കയറ്റുമതി നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ മഹാരാഷ്ട്രയിലെ നാസിക്കിൽ വൻ പ്രതിഷേധം.
മുംബൈ-ആഗ്ര ദേശീയപാതയിൽ മൂന്നിടത്ത് കർഷകർ ഗതാഗതം തടസപ്പെടുത്തി. ട്രാക്ടറുകളുമായാണു കർഷകർ റോഡ് ഉപരോധിച്ച്ത്. ഹോൾസെയിൽ മാർക്കറ്റുകളിൽ ലേലം നിർത്തിവച്ചു. ലസൽഗാവ്, ചാന്ദ്വാഡ്, നന്ദ്ഗാവ്, ദിൻഡോരി, യേവ്ല തുടങ്ങിയ സ്ഥലങ്ങളിലാണ് ഉള്ളി ലേലം നിർത്തിവച്ചത്.
നിലവിൽ ഉള്ളി ക്വിന്റലിന് 1000 മുതൽ 1200 രൂപ വരെയാണു കർഷകർക്കു ലഭിക്കുന്നത്. ഇടനിലക്കാരാണ് വില വർധിപ്പിക്കുന്നത്-ക്ഷീർ സാഗർ കൂട്ടിച്ചേർത്തു.