ടൊയോട്ട കിർലോസ്കറിന് പുതിയ പ്ലാന്റ്
Thursday, December 7, 2023 1:02 AM IST
കൊച്ചി: പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിന് ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) കർണാടക സർക്കാരുമായി ധാരണയായി. ബംഗളൂരുവിനു സമീപം ബിദാദിയിലാണ് ടികെഎം ഇന്ത്യയിലെ മൂന്നാമത്തെ പ്ലാന്റ് സ്ഥാപിക്കുക.
ഇതുസംബന്ധിച്ച ധാരണാപത്രം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ടികെഎം മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മസകാസു യോഷിമുറയും ഒപ്പുവച്ചു. 25 വർഷമായി രാജ്യത്തു പ്രവർത്തിക്കുന്ന ടികെഎം 3,300 കോടി രൂപയുടെ നിക്ഷേപമാണു നടത്തിയിട്ടുള്ളത്. കൂടുതൽ നിക്ഷേപങ്ങൾക്കും തൊഴിലവസരങ്ങളും കന്പനി ലക്ഷ്യമിടുന്നതായി അധികൃതർ അറിയിച്ചു.