ഇന്ത്യ മൂന്നാമത്തെ സന്പദ്വ്യവസ്ഥയാകും: പ്രവചനം
Wednesday, December 6, 2023 1:17 AM IST
ന്യൂഡൽഹി: ഏഴു വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സന്പദ്വ്യവസ്ഥയായി മാറുമെന്ന് എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ്സ് റിപ്പോർട്ട്.
നിലവിൽ അമേരിക്ക, ചൈന, ജർമനി, ജപ്പാൻ എന്നീ രാജ്യങ്ങൾക്കു പിന്നിൽ അഞ്ചാമത്തെ വലിയ സന്പദ്വ്യവസ്ഥയാണ് ഇന്ത്യ. 2026-27 സാന്പത്തികവർഷത്തിൽ ഇന്ത്യയുടെ സാന്പത്തിക വളർച്ച ഏഴു ശതമാനമായി ഉയരും.തുടർന്നുള്ള മൂന്നുവർഷം അതിവേഗം വളരുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.