നെ​​​ടു​​​മ്പാ​​​ശേ​​​രി: എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സി​​​ന്‍റെ പു​​​തി​​​യ ബോ​​​യിം​​​ഗ് 737-8 വി​​​മാ​​​ന​​​ങ്ങ​​​ള്‍ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന റൂ​​​ട്ടു​​​ക​​​ളി​​​ല്‍ വി​​​ശാ​​​ല​​​മാ​​​യ സീ​​​റ്റു​​​ക​​​ളും കൂ​​​ടു​​​ത​​​ൽ ലെ​​​ഗ്റൂ​​​മും ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള അ​​​ധി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ന​​​ൽ​​​കു​​​ന്ന വി​​​സ്ത വി​​​ഐ​​​പി ക്ലാ​​​സ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

വി​​​സ്ത വി​​​ഐ​​​പി ക്ലാ​​​സി​​​ൽ ബു​​​ക്ക് ചെ​​​യ്യു​​​ന്ന അ​​​തി​​​ഥി​​​ക​​​ൾ​​​ക്ക് അ​​​ധി​​​ക ലെ​​​ഗ് റൂം, ​​​വി​​​ശാ​​​ല​​​മാ​​​യ സീ​​​റ്റു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യ്ക്കു​​പു​​​റ​​​മേ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ 40 കി​​​ലോ​​​യും ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ 25 കി​​​ലോ​​​യും ബാ​​​ഗേ​​​ജ് അ​​​ല​​​വ​​​ൻ​​​സ്, ഗൊ​​​ർ​​​മേ​​​ർ ഹോ​​​ട്ട് ഭ​​​ക്ഷ​​​ണം, എ​​​ക്സ്പ്ര​​​സ് എ​​​ഹെ​​​ഡ് മു​​​ൻ​​​ഗ​​​ണ​​​നാ സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ സൗ​​​ക​​​ര്യം എ​​​ന്നി​​​വ​​​യും പാ​​​ക്കേ​​​ജി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ല​​​ഭി​​​ക്കും.


എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സി​​​ന്‍റെ മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ലും airindiaexpress.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലും മ​​​റ്റു പ്ര​​​ധാ​​​ന ബു​​​ക്കിം​​​ഗ് ചാ​​​ന​​​ലു​​​ക​​​ളി​​​ലും വി​​​സ്ത വി​​​ഐ​​​പി ക്ലാ​​​സ് ഇ​​​പ്പോ​​​ൾ ബു​​​ക്കിം​​​ഗി​​​നാ​​​യി ല​​​ഭ്യ​​​മാ​​​ണ്.