എസ്എംഇയെ ശക്തിപ്പെടുത്തും
Tuesday, December 5, 2023 1:00 AM IST
കൊച്ചി: ആഗോള ഫിൻടെക് പ്ലാറ്റ്ഫോമായ മോഡിഫി, രാജ്യത്തെ ചെറുകിട ഇടത്തരം വ്യവസായ (എസ്എംഇ) മേഖലയെ ശക്തിപ്പെടുത്തി ഇന്ത്യൻ വിപണിയിൽ സാന്നിധ്യം വർധിപ്പിക്കും.
ആഗോള തലത്തിൽ വൻകിടക്കാരോട് കാര്യക്ഷമമായി മത്സരിക്കാൻ എസ്എംഇകളെ പ്രാപ്തരാക്കുന്ന നൂതന ഡിജിറ്റൽ സൊലൂഷനുകളിലൂടെ ഇപ്പോഴത്തെ പോരായ്മകൾക്കു പരിഹാരം കാണുകയാണ് മോഡിഫിയുടെ ലക്ഷ്യം.
2024 ൽ ഇന്ത്യൻ വിപണിയിൽ എസ്എം ഇ വ്യവസായത്തിന് വൻ വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.