നേവി ഡേ: മിലിട്ടറി ഉദ്യോഗസ്ഥര്‍ക്ക് വിമാനനിരക്കില്‍ ഇളവ്
Monday, December 4, 2023 1:36 AM IST
കൊച്ചി: നാവികസേനാ ദിനത്തോടനുബന്ധിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സെയില്‍ പ്രഖ്യാപിച്ചു.
വിരമിച്ചതും സേവനമനുഷ്ഠിക്കുന്നതുമായ ഡിഫന്‍സ് പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇന്ന് ബുക്ക് ചെയ്യുന്ന ഫ്ളൈറ്റുകളുടെ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ലഭിക്കും.
എയര്‍ലൈനിന്റെ മൊബൈല്‍ ആപ്പിലും വെബ്സൈറ്റിലും ലോഗിന്‍ ചെയ്ത് ബുക്ക് ചെയ്യുന്ന 2024 ജനുവരി 10 മുതലുള്ള യാത്രകള്‍ക്കാണ് ഓഫര്‍.