ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരനിക്ഷേപ നിരക്ക് വര്‍ധിപ്പിച്ചു
Monday, December 4, 2023 1:36 AM IST
കൊച്ചി: ബാങ്ക് ഓഫ് ഇന്ത്യ രണ്ട് കോടിക്ക് മുകളിലും 10 കോടിയില്‍ താഴെയുള്ളതുമായ നിക്ഷേപങ്ങളുടെ നിരക്ക് ഉയർത്തി.
സ്ഥിരനിക്ഷേപ നിരക്കുകള്‍ ഹ്രസ്വകാലത്തേക്ക് (46-90 ദിവസം) 5.25 ശതമാനമായും, 91 ദിവസം മുതല്‍ 179 ദിവസം വരെ ആറ് ശതമാനമായും, 180 ദിവസം മുതല്‍ 210 ദിവസം വരെ 6.25 ശതമാനമായും വർധിപ്പിച്ചു. 211 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ 6.50 ശതമാനമായും ഒരു വര്‍ഷത്തേക്ക് 7.25 ശതമാനമായുമാണ് വർധിപ്പിച്ചത്.