കൊ​​​ച്ചി: മു​​​ൻ​​​നി​​​ര ഇ​​​ല​​​ക്‌ട്രി​​​ക് സ്കൂ​​​ട്ട​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഏ​​​ഥ​​​ർ എ​​​ന​​​ർ​​​ജി ആ​​​ലു​​​വ​​​യി​​​ൽ പു​​​തി​​​യ എ​​​ക്സ്പീ​​​രി​​​യ​​​ൻ​​​സ് സെ​​​ന്‍റ​​​ർ തു​​​റ​​​ന്നു. ക​​​മ്പ​​​നി​​​യു​​​ടെ കൊ​​​ച്ചി​​​യി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ​​​യും സം​​​സ്ഥാ​​​ന​​​ത്തെ 14-ാമ​​​ത്തെ​​​യും ഔ​​​ട്ട്‌​​​ല​​​റ്റാ​​​ണി​​​ത്.

ഓ​​​ട്ടോ​​​സ്റ്റാ​​​ർ​​​ക്ക് എ​​​ന​​​ർ​​​ജി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ആ​​​രം​​​ഭി​​​ച്ച സെ​​​ന്‍റ​​​റി​​​ൽ ക​​​ന്പ​​​നി​​​യു​​​ടെ പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ളാ​​​യ ഏ​​​ഥ​​​ർ 450 എ​​​ക്സ്, 450 എ​​​സ് എ​​​ന്നി​​​വ ല​​ഭ്യ​​മാ​​ക്കി​​യി​​​ട്ടു​​​ണ്ട്. ടെ​​​സ്റ്റ് റൈ​​​ഡു​​​ക​​​ൾ​​​ക്കും ഇ​​​വി​​​ടെ അ​​​വ​​​സ​​​ര​​​മു​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.