കൊ​​​ച്ചി: ഒ​​​ക്‌ടോ​​​ബ​​​ര്‍ മാ​​​സ​​​ത്തി​​​ലെ ഇ​​​ന്ത്യ​​​യു​​​ടെ സ്വ​​​ര്‍​ണ ഇ​​​റ​​​ക്കു​​​മ​​​തി 31 മാ​​​സ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന നി​​​ല​​​യി​​​ല്‍. ദീ​​​പാ​​​വ​​​ലി​​​ക്ക് മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള വി​​​ല​​​യി​​​ടി​​​വ് വ്യാ​​​പാ​​​രി​​​ക​​​ളെ കൂ​​​ടു​​​ത​​​ല്‍ സ്വ​​​ര്‍​ണം വാ​​​ങ്ങാ​​​ന്‍ പ്രേ​​​രി​​​പ്പി​​​ച്ച​​​താ​​​ണ് സ്വ​​​ര്‍​ണ ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ലെ വ​​​ര്‍​ധ​​​ന​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​യ​​​ത്.

മു​​​ന്‍വ​​​ര്‍​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 60 ശ​​​ത​​​മാ​​​നം ഉ​​​യ​​​ര്‍​ച്ച​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ല്‍ ഇ​​​ന്ത്യ 123 മെ​​​ട്രി​​​ക് ട​​​ണ്‍ സ്വ​​​ര്‍​ണ​​​മാ​​​ണ് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത​​​ത്. മു​​​ന്‍വ​​​ര്‍​ഷം ഇ​​​ത് 77 ട​​​ണ്‍ ആ​​​യി​​​രു​​​ന്നു. ദീ​​​പാ​​​വ​​​ലി​​​ക്കു​​ശേ​​​ഷം സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ര്‍​ധ​​​ന​​​വാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ര​​​ണ്ടാ​​​മ​​​ത്തെ സ്വ​​​ര്‍​ണ ഇ​​​റ​​​ക്കു​​​മ​​​തി രാ​​​ജ്യ​​​മാ​​​ണ് ഇ​​​ന്ത്യ. സ്വ​​​ര്‍​ണ ഇ​​​റ​​​ക്കു​​​മ​​​തി കൂ​​​ടി​​​യ​​​ത് ഇ​​​ന്ത്യ​​​ന്‍ സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​യ്ക്ക് ഉ​​​ത്തേ​​​ജ​​​നം ന​​​ല്‍​കും. എ​​​ന്നാ​​​ല്‍ ഇ​​​ത് ഇ​​​ന്ത്യ​​​യു​​​ടെ വ്യാ​​​പാ​​​ര ക​​​മ്മി വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ക​​​യും രൂ​​​പ​​​യെ കൂ​​​ടു​​​ത​​​ല്‍ ദു​​​ര്‍​ബ​​​ല​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്‌​​​തേ​​​ക്കാം. ക​​​ഴി​​​ഞ്ഞ 10 വ​​​ര്‍​ഷ​​​ത്തി​​​നി​​​ടെ ഒ​​​ക്‌ടോ​​​ബ​​​റിലെ ശ​​​രാ​​​ശ​​​രി പ്ര​​​തി​​​മാ​​​സ ഇ​​​റ​​​ക്കു​​​മ​​​തി 66 ട​​​ണ്‍ ആ​​​യി​​​രു​​​ന്നു.


മൂ​​​ല്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ല്‍, ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ലെ ഇ​​​റ​​​ക്കു​​​മ​​​തി ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം 3.7 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ല്‍നി​​​ന്ന് ഏ​​​ക​​​ദേ​​​ശം ഇ​​​ര​​​ട്ടി​​​, 7.23 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റാ​​​യി. ഒ​​​ക്‌ടോ​​​ബ​​​ര്‍ തു​​​ട​​​ക്ക​​​ത്തി​​​ല്‍ ആ​​​ഭ്യ​​​ന്ത​​​ര സ്വ​​​ര്‍​ണ​​​വി​​​ല ഏ​​​ഴു മാ​​​സ​​​ത്തെ ഏ​​​റ്റ​​​വും താ​​​ഴ്ന്ന​​​നി​​​ല​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​തും ഗു​​​ണ​​​ക​​​ര​​​മാ​​​യി.

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ വ​​​ര്‍​ധ​​​ന​​വാ​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഗ്രാ​​​മി​​​ന് 30 രൂ​​​പ​​​യും പ​​​വ​​​ന് 240 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണ​​​വി​​​ല ഗ്രാ​​​മി​​​ന് 5,685 രൂ​​​പ​​​യും പ​​​വ​​​ന് 45,480 രൂ​​​പ​​​യു​​​മാ​​​യി.