മെഗാ കേബിള്‍ ഫെസ്റ്റ് നാളെ മുതല്‍
Wednesday, November 22, 2023 12:30 AM IST
കൊച്ചി: മെഗാ കേബിള്‍ ഫെസ്റ്റ് നാളെമുതൽ 25 വരെ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സഫാരി ടിവി എംഡി സന്തോഷ് ജോര്‍ജ് കുളങ്ങര ഉദ്ഘാടനം ചെയ്യും.
എക്സിബിഷനുകള്‍, സെമിനാറുകള്‍, ഒപ്പണ്‍ ഫോറം, ചര്‍ച്ചകള്‍, ബിസിനസ് പാര്‍ട്ണേഴ്സ് മീറ്റ് തുടങ്ങിയവ നടക്കും. പത്രസമ്മേളനത്തില്‍ കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ്, ജനറല്‍ സെക്രട്ടറി കെ.വി. രാജന്, എന്‍.ഇ. ഹരികുമാര്‍, പി.എസ്. രജനീഷ് എന്നിവര്‍ പങ്കെടുത്തു.