തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​നി​​​വ് 108 സേ​​​വ​​​നം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗ​​​പ്ര​​​ദ​​​മാ​​​യ രീ​​​തി​​​യി​​​ൽ പു​​​തി​​​യ മൊ​​​ബൈ​​​ൽ അ​​​പ്ലി​​​ക്കേ​​​ഷ​​​ൻ സ​​​ജ്ജ​​​മാ​​​കു​​​ന്നു.

ഇ​​​തോ​​​ടെ 108 എ​​​ന്ന ന​​​മ്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാ​​​തെ മൊ​​​ബൈ​​​ലി​​​ൽ ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന അ​​​പ്ലി​​​ക്കേ​​​ഷ​​​ൻ വ​​​ഴി ആം​​​ബു​​​ല​​​ൻ​​​സ് സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​യും.


സേ​​​വ​​​നം തേ​​​ടു​​​ന്ന വ്യ​​​ക്തി​​​യു​​​ടെ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ലെ ജി​​​പി​​​എ​​​സ് സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ അ​​​ത്യാ​​​ഹി​​​തം ന​​​ട​​​ന്ന സ്ഥ​​​ല​​​ത്തി​​​ന്‍റെ കൃ​​​ത്യ​​​മാ​​​യ വി​​​വ​​​രം ആം​​​ബു​​​ല​​​ൻ​​​സി​​​ലേ​​​ക്ക് കൈ​​​മാ​​​റാ​​​ൻ സാ​​​ധി​​​ക്കും. ഈ ​​​മാ​​​സം മൊ​​​ബൈ​​​ൽ ആ​​​പ്പ് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​കു​​​മെ​​​ന്നും ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് വ്യ​​​ക്ത​​​മാ​​​ക്കി.