വിപിഎസ് ലേക്ഷോർ 17 ശതമാനം ലാഭവിഹിതം നൽകും
Thursday, October 5, 2023 1:03 AM IST
കൊച്ചി: വിപിഎസ് ലേക്ഷോർ ഓഹരി ഉടമകൾക്ക് 17 ശതമാനം ലാഭവിഹിതം നൽകുമെന്നു ചെയർമാൻ ഷംഷീർ വയലിൽ അറിയിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം വരുമാനത്തിൽ 17 ശതമാനവും ലാഭത്തിൽ 34 ശതമാനവും വർധനയുണ്ടായി.
ഉന്നതനിലവാരത്തിലുള്ള വൈദ്യസഹായം നൽകിയതിന്റെ മികവിലാണ് അഭിമാനകരമായ ഈ നേട്ടം കൈവരിക്കാനായതെന്ന് മാനേജ്മെന്റ് അറിയിച്ചു.