ഐടെല്‍ എസ്23+ വിപണിയിൽ
Thursday, October 5, 2023 1:03 AM IST
കൊച്ചി: മുൻനിര സ്മാര്‍ട്ട്ഫോൺ നിർമാതാക്കളായ ഐടെല്‍, എസ്23+ അവതരിപ്പിച്ച് 15,000 രൂപയിൽ താഴെ വിലയുള്ള സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിന് തുടക്കം കുറിച്ചു.
ഈ സെഗ്മെന്റിലെ ആദ്യ 3ഡി കേര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേ സ്മാര്‍ട്ട്ഫോണാണ് ഐടെല്‍ എസ്23+. 12,999 രൂപയാണ് പുതിയ മോഡലിന്റെ വില.