ഇന്‍ഡെല്‍ മണിക്ക് വിദേശനാണയ വിനിമയ ലൈസന്‍സ്
Thursday, October 5, 2023 1:03 AM IST
കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണിക്ക് റിസര്‍വ് ബാങ്കിന്റെ വിദേശനാണയ വിനിമയ ലൈസന്‍സ് ലഭിച്ചു. അംഗീകൃത ഡീലര്‍ക്കുള്ള കാറ്റഗറി -2 അനുമതിയാണ് കമ്പനിക്കു ലഭിച്ചത്.
ഇതനുസരിച്ച് ഇന്‍ഡല്‍ മണിയിലൂടെ വിദേശ നാണയ വിനിമയത്തിനു പുറമേ ട്രാവല്‍ മണി കാര്‍ഡുകള്‍ ഉപയോഗിക്കാനും വിദേശ രാജ്യങ്ങളിലേക്കു പണം അയയ്ക്കാനും സാധിക്കും.
ഇതര രാജ്യങ്ങളിലെ വ്യാപാരേതര അക്കൗണ്ടുകളിലേക്കു പണം കൈമാറാനും വിവിധ കറന്‍സി സേവനം ലഭിക്കുന്ന ട്രാവല്‍ കാര്‍ഡുകളും വിദേശനാണയ ബാങ്ക് നോട്ടുകളും ഉപയോഗിക്കാനും കാറ്റഗറി -2 ലൈസന്‍സിലൂടെ കഴിയും.