സോമന്റെ കൃതാവ് നാളെ തിയറ്ററുകളിൽ
Thursday, October 5, 2023 1:03 AM IST
കൊച്ചി: വിനയ് ഫോർട്ടിനെ നായകനാക്കിയുള്ള സോമന്റ് കൃതാവ് എന്ന ഫീൽഗുഡ് സിനിമ നാളെ തിയറ്ററുകളിലെത്തും. സമൂഹത്തിലെ ചില ദുരാചാരങ്ങളെ ആക്ഷേപഹാസ്യരീതിയിൽ കൈകാര്യം ചെയ്യുന്ന സിനിമ കുട്ടനാടൻ പശ്ചാത്തലത്തിലാണ്.
സംവിധാനം: രോഹിത് നാരായണൻ. നായിക: കക്ഷി അമ്മിണിപ്പിള്ള ഫെയിം ഫാര ഷിബ്ല. മറ്റു താരങ്ങൾ: സീമ ജി. നായർ, റിയാസ് നർമകല, ദേവനന്ദ, ശ്രുതി സുരേഷ്, ആർ.ജെ. മുരുകൻ, ജയൻ ചേർത്തല, ഗംഗാ ജി. നായർ, പോളി വൽസൺ, ശിവകുമാർ, മനോരഞ്ജൻ. കാമറ: സജിത്ത് പുരുഷൻ.
ഗാനരചന: സുജേഷ് ഹരി, സംഗീതം: പി.എസ്. ജയഹരി. ഓൺ സ്റ്റേജ് സിനിമാസിന്റെ ബാനറിൽ മാസ്റ്റർ വർക്ക് സ്റ്റുഡിയോസും രാജു മല്ല്യത്തും ചേർന്നു നിർമിച്ച സോമന്റെ കൃതാവ് സെഞ്ച്വറി ഫിലിംസാണ് തിയറ്ററുകളിൽ എത്തിക്കുന്നത്.