യുഎസ്ടി ഡീകോഡ് ഹാക്കത്തോണ്‍ വിജയികളെ പ്രഖ്യാപിച്ചു
Thursday, October 5, 2023 1:03 AM IST
തിരുവനന്തപുരം: രാജ്യത്തെ വിവിധ കോളജ്, സർവകലാശാലാ വിദ്യാർഥികൾക്കായി പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോമേഷൻ സൊലൂഷൻസ് കന്പനി യുഎസ്ടി സംഘടിപ്പിച്ച ഡീകോഡ് ഹാക്കത്തോണ്‍ 2023 വിജയികളെ പ്രഖ്യാപിച്ചു.
മുംബൈ ദ്വാരകദാസ് ജെ സാംഘ്വി കോളജ് ഓഫ് എൻജിനിയറിംഗിലെ അലൻ ജോർജ്, മിഹിർ ഷിൻഡെ, ഹർഷ് ഭവേഷ് ഷാ, മനൻ സഞ്ജയ് ഷാ എന്നിവരടങ്ങുന്ന ടീം മസാല പാപഡ് ഒന്നാം സമ്മാനം നേടി.
സിൽച്ചർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രകാശ് ദേവനാനി, പ്രഖാർ സക്സേന, ഗ്യാൻദീപ് കാലിത, ഈഷ ഹാൽദർ എന്നിവരടങ്ങുന്ന ടീം ജാർവിസ് രണ്ടാം സമ്മാനവും തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിംഗിലെ സൂരജ് മാത്യു, ആർ. റിഷിൻ, സിദ്ധാർഥ് സജീവ്, വി. ഹരി എന്നിവരടങ്ങുന്ന ടീം ജെനെസിസ് മൂന്നാം സമ്മാനവും നേടി.