സാംസംഗ് ഗാലക്സിക്കു വിലക്കിഴിവ്
Thursday, October 5, 2023 1:03 AM IST
കൊച്ചി: സാംസംഗ് ഗാലക്സി എം, ഗാലക്സി എഫ് സീരീസിലെ തെരഞ്ഞെടുത്ത സ്മാര്‍ട്ട്ഫോണുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചു.
ഗാലക്സി എം 04, ഗാലക്സി എഫ് 04 സ്മാര്‍ട്ട് ഫോണുകള്‍ 6499 രൂപ മുതല്‍ ലഭിക്കും. റാം പ്ലസ് ഫീച്ചര്‍ സഹിതം 8 ജിബി മെമ്മറിയും, 1 ടിബി വരെ വിപുലീകരിക്കാവുന്ന 128 ജിബി സ്റ്റോറേജും, ലോങ്-ലാസ്റ്റിംഗ് 5000 എംഎഎച്ച് ബാറ്ററിയുമാണ് ഇതിലുള്ളത്.
ഗ്ലോസി ഡിസൈനുള്ള ഗാലക്സി എഫ് 04ന് റാം പ്ലസ് സഹിതം 8ജിബി മെമ്മറി, ലോംഗ്-ലാസ്റ്റിംഗ് 5000എംഎഎച്ച് ബാറ്ററി, രണ്ട് മടങ്ങ് ഒഎസ് അപ്ഗ്രേഡുകള്‍, ഫേസ് അണ്‍ലോക്ക് ഫീച്ചര്‍ എന്നിവയുണ്ട്.