എയര്‍ടെല്‍ 5 ജി വരിക്കാർ അഞ്ചു കോടിയിൽ
Thursday, October 5, 2023 1:03 AM IST
കൊച്ചി: എയര്‍ടെല്‍ രാജ്യത്ത് 5 ജി സേവനമാരംഭിച്ച് ഒരു വര്‍ഷമെത്തുമ്പോൾ വരിക്കാരുടെ എണ്ണം അഞ്ചു കോടിയിലെത്തിയെന്ന് അധികൃതർ അവകാശപ്പെട്ടു. രാജ്യത്തെ എല്ലാ ജില്ലകളിലും എയര്‍ടെല്‍ 5 ജി സേവനം ലഭ്യമാണ്.
മുന്‍കൂട്ടി തീരുമാനിച്ചതിലും നേരത്തെയാണ് അഞ്ചു കോടി വരിക്കാര്‍ എന്ന നാഴികക്കല്ല് പിന്നിട്ടത്. 2022 ഒക്ടോബറില്‍ 10 ലക്ഷം വരിക്കാരായിരുന്നു ഉണ്ടായിരുന്നത്.