മീഷോ മെഗാ ബ്ലോക്ക് ബസ്റ്റര്‍ സെയില്‍ ആറ് മുതല്‍
Wednesday, October 4, 2023 1:39 AM IST
കൊച്ചി: പ്രമുഖ ഇ-കൊമേഴ്സ് വിപണിയായ മീഷോയുടെ മെഗാ ബ്ലോക്ക് ബസ്റ്റര്‍ സെയില്‍ ആറിന് ആരംഭിക്കും. 14 ലക്ഷത്തിലധികം വില്പനക്കാരിലൂടെ 12 കോടി ഉത്പന്നങ്ങള്‍ 30 വിഭാഗങ്ങളിലായി മീഷോയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് ഈ ഉത്സവ സീസണില്‍ താങ്ങാനാകുന്ന വിലയില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് മെഗാ ബ്ലോക്ക് ബസ്റ്റര്‍ സെയിലിലൂടെ ലക്ഷ്യമിടുന്നതെന്ന് മീഷോ ഗ്രോത്ത് സിഎക്സ്ഒ മേഘാ അഗര്‍വാള്‍ പറഞ്ഞു.