സൗദിയിൽ നിക്ഷേപം നടത്തും
Thursday, September 28, 2023 1:27 AM IST
കൊച്ചി: സൗദിയില്‍ ഇലക്ട്രോണിക് മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള താത്പര്യപത്രത്തില്‍ ഇറാം ഗ്രൂപ്പും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (ബെല്‍) ഒപ്പുവച്ചു.
സൗദി അറേബ്യയുടെ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യ-സൗദി ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിൽ ഇരു രാജ്യങ്ങളില്‍നിന്നുമുള്ള അഞ്ഞൂറിലധികം കമ്പനികൾ പങ്കെടുത്തു. അത്താഴവിരുന്നില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡോ. സിദ്ദീഖ് അഹമ്മദ് അടങ്ങുന്ന വ്യവസായികളുടെ സംഘം കൂടിക്കാഴ്ച നടത്തി.