വാഹന വായ്പകള്‍ക്ക് സിഎസ്ബി - ഡൈമർ പങ്കാളിത്തം
Saturday, September 23, 2023 12:59 AM IST
കൊച്ചി: സ്പെഷലൈസ്ഡ് വാഹനവായ്പകള്‍ ലഭ്യമാക്കുന്നതിന് സിഎസ്ബി ബാങ്ക്, ഡൈമര്‍ ഇന്ത്യ കൊമേഴ്സ്യല്‍ വെഹിക്കിള്‍സുമായി പങ്കാളിത്തം ആരംഭിച്ചു. ഈ മേഖലയിലെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും പിന്തുണ നല്‍കാനും സഹായിക്കുന്ന പദ്ധതിയാണിത്.
റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും സഹായകമായ വായ്പാ തെരഞ്ഞെടുപ്പുകള്‍ ലഭ്യമാക്കുന്ന സവിശേഷമായ പദ്ധതികള്‍ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ച ധാരണാപത്രത്തിന്റെ ഭാഗമായി അവതരിപ്പിക്കും.