ഗൂഗിൾ സ്ലൈഡിൽ സഹായത്തിന് ഇനി നിർമിതബുദ്ധി
Sunday, June 4, 2023 11:30 PM IST
സാൻ ഫ്രാൻസിസ്കോ: ഗൂഗിൾ സ്ലൈഡിൽ നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എഐ) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാങ്കേതികവിദ്യ ഉൾപ്പെടുത്തി ഗൂഗിൾ.
പുതുതായി ഉൾപ്പെടുത്തിയ ഹെൽപ്പ് മീ വിഷ്വലൈസ് ഫീച്ചർ ഉപയോഗിച്ച് യൂസർമാർക്ക്, ഗൂഗിൾ സ്ലൈഡ് പ്രസന്റേഷനിൽ ഉൾപ്പെടുത്താനുള്ള ബാക്ക്ഗ്രൗണ്ടുകളും ചിത്രങ്ങളും തയാറാക്കാം. കഴിഞ്ഞ മാസം നടന്ന ഗൂഗിൾ ഐ/ഒ 2023 ഉച്ചകോടിയിലാണു പുതിയ ഫീച്ചർ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുന്നത്. നിലവിൽ ഡെസ്ക്ടോപ്പിൽ ഗൂഗിൾ സ്ലൈഡ് ഉപയോഗിക്കുന്നവർക്കു മാത്രമാണ് പുതിയ നിർമിതബുദ്ധി ഫീച്ചർ ലഭ്യമാകുന്നത്.