എയര്‍ടെലിൽ ചെലവ് കുറഞ്ഞ റോമിംഗ് പ്ലാൻ
Friday, June 2, 2023 1:07 AM IST
കൊച്ചി: എയര്‍ടെല്‍ ഇന്റര്‍നാഷണല്‍ റോമിംഗ് പ്ലാനുകള്‍ പരിഷ്കരിച്ചു. പ്രതിദിന ചെലവ് 133 എന്ന നിരക്കിലാണ് പുതിയ പ്ലാന്‍ തുടങ്ങുന്നത്.
കേരളത്തില്‍നിന്ന് വിദേശയാത്ര നടത്തുന്ന ഉപഭോക്താക്കളില്‍ അന്താരാഷ്ട്ര റോമിംഗ് പാക്കുകള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ചു രണ്ടിരട്ടിയാണ് വര്‍ധിച്ചതെന്ന് കന്പനി അധികൃതർ അറിയിച്ചു.