റിയല്‍മി എന്‍ 53 വിപണിയിൽ
Thursday, June 1, 2023 12:47 AM IST
കൊച്ചി: റിയല്‍മി സ്ലിം സ്മാര്‍ട്ട്ഫോണായ എന്‍ 53 പുറത്തിറക്കി. 7.49 എംഎം വലിപ്പവും 33 വോള്‍ട്ട് സൂപ്പര്‍വൂക് ചാര്‍ജിംഗും 50 എംപി എഐ കാമറയുമുള്ള ഈ മോഡലിൽ 5000 എംഎഎച്ച് ബാറ്ററിയുണ്ട്. 4ജിബി64ജിബി, 6ജിബി128ജിബി സ്റ്റോറേജുകളിലുള്ള ഫോണിന് 12ജിബി ഡൈനാമിക് റാമും 90 ഹെഡ്സ് ഡിസ്പ്ലേയുമാണുള്ളത്. 8,999 രൂപ മുതലാണ് വില.