ഒസാക്ക ഗ്രൂപ്പിന് ബെസ്റ്റ് സെല്ലർ പുരസ്കാരം
Saturday, May 27, 2023 1:04 AM IST
അങ്കമാലി: ട്രാവൽ ആൻഡ് ടൂറിസം ആഗോള കൂട്ടായ്മയായ ഒസാക്ക ഗ്രൂപ്പിന് 2022-23 സാമ്പത്തികവർഷത്തെ സിംഗപ്പുർ എയർലൈൻസിന്റെ ബെസ്റ്റ് സെല്ലർ പുരസ്കാരം ലഭിച്ചു.
ഒസാക്ക ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. പി.ബി. ബോസിന് സിംഗപ്പുർ എയർലൈൻസ് സതേൺ മാനേജർ ഇമ്രാൻ അദ്നാൻ പുരസ്കാരം സമ്മാനിച്ചു. ഒസാക്ക ഗ്രൂപ്പ് ഡയറക്ടർമാരായ ബിസി ബോസ്, അതുൽ ബോസ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.