ജോർ ഹീലർ പ്ലാന്റിൽ അത്യാധുനിക മെഷീനറികൾ സ്ഥാപിച്ചു
Friday, May 26, 2023 12:59 AM IST
മഞ്ചേരി: ജോർ ഹീലർ പ്ലാന്റിലെ ബോട്ടിലിംഗ് ആൻഡ്പാക്കിംഗ് സെക്ഷനില് പുതിയ മെഷീനറികൾ സ്ഥാപിച്ചു. മെഷീനറികളുടെ സ്വിച്ച് ഓൺ കർമം വിമുക്ത വ്യോമസേനാംഗം നൂറുദ്ദീനും ജോർ ചെയർമാൻ ജെയ്സൺ അറയ്ക്കലും ചേർന്ന് നിർവഹിച്ചു.
പുതിയ മെഷീനറികൾ കൂടി വന്നതോടെ മഞ്ചേരി ഹീലർ പ്ലാന്റിന്റെ പ്രതിദിന ഉത്പാദനക്ഷമത ഒരു ലക്ഷം യൂണിറ്റിന് മുകളിലേക്കുയർന്നു.