യെസ് ബാങ്കിനു രക്ഷാവഴി ഉണ്ടാകും: രജനീഷ്കുമാർ
Thursday, January 23, 2020 11:30 PM IST
മുംബൈ: യെസ് ബാങ്ക് തകരാൻ ഗവൺമെന്റ് അനുവദിക്കില്ലെന്നു സൂചിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയർമാൻ രജനീഷ്കുമാർ. യെസ് ബാങ്ക് വിഷയത്തിൽ എന്തെങ്കിലും പരിഹാരം ഉണ്ടാകും. ഇത്രയും വലുപ്പമുള്ള ഒരു ബാങ്ക് തകരാൻ ആരും അനുവദിക്കില്ല. അത് കൂടുതൽ അപകടകരമാകും. അദ്ദേഹം പറഞ്ഞു.മൂന്നു ലക്ഷം കോടിയോളം രൂപയുടെ ബാലൻസ് ഷീറ്റ് ഉള്ളതാണ് യെസ് ബാങ്ക്. ടെലികോം കന്പനികൾക്ക് അടക്കം ബാങ്ക് നൽകിയ വായ്പകളിൽ നല്ലൊരു പങ്ക് കിട്ടാക്കടമായി. മൂലധന പര്യാപ്തത തീരെ കുറവാണ്. ഓഹരി വില്പനയ്ക്കുള്ള ശ്രമങ്ങൾ വിജയിക്കുന്നില്ല. ബാങ്കിന്റ ഓഹരിവില ഒരു കൊല്ലം കൊണ്ട് 80 ശതമാനം ഇടിഞ്ഞു.