അല്‍ബേനിയയില്‍ ജഡ്ജിയെ വെടിവച്ചു കൊന്നു
Tuesday, October 7, 2025 11:18 PM IST
ടിറാന: അല്‍ബേനിയയില്‍ കോടതിക്കുള്ളിൽ ജഡ്ജി വെടിയേറ്റു കൊല്ലപ്പെട്ടു. ജഡ്ജി ആസ്ട്രിറ്റ് കലാജയാണ് കൊല്ലപ്പെട്ടത്. കോടതിയില്‍ വിചാരണ നടക്കുന്നതിനിടെയാണ് ജഡ്ജിക്കു നേരേ ആക്രമണമുണ്ടായത്.
മറ്റു രണ്ടു പേര്‍ക്കുകൂടി വെടിയേറ്റെങ്കിലും ഇവരുടെ പരിക്ക് സാരമുള്ളതല്ല. സംഭവവുമായി ബന്ധപ്പെട്ട്, വെടിയുതിര്‍ത്ത യുവാവിനെയും ഇയാളുടെ ബന്ധുവിനെയും കോടതിയുടെ സുരക്ഷാ ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേസില്‍ തോല്‍ക്കുമെന്നു പ്രതീക്ഷിച്ചാണു പ്രതി വെടിയുതിര്‍ത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അല്‍ബേനിയന്‍ പ്രധാനമന്ത്രി ഇദി റമ അനുശോചനം രേഖപ്പെടുത്തി.