യുഎസിൽ വെടിവയ്പ്: രണ്ടുപേർ കൊല്ലപ്പെട്ടു
Wednesday, August 6, 2025 2:05 AM IST
ലോസ് ഏഞ്ചലസ്: യുഎസിലെ ലോസ് ഏഞ്ചലസിൽ നടന്ന വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു. ഹാർഡ് സമ്മർ മ്യൂസിക് ഫെസ്റ്റിവലുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടായതെന്നു പോലീസ് അറിയിച്ചു.
രാത്രി ഒരു മണിയോടെഈസ്റ്റ് ഫോർട്ടീൻത് പ്ലേസിലും ഗ്രിഫിത്ത് അവന്യൂവിലുമാണ് വെടിവയ്പ് നടന്നത്. ഇവിടെ നിരവധി പാർട്ടികൾ നടക്കുകയായിരുന്നു.
പരിക്കേറ്റ ആറു പേരും 26നും 62നും മധ്യേ പ്രായമുള്ളവരാണ്. ശനിയും ഞായറുമാണു മ്യൂസിക് ഫെസ്റ്റിവൽ നടന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.