വിദേശികളായ സന്ദർശകർക്ക് ബോണ്ട് ഏർപ്പെടുത്താൻ യുഎസ്
Tuesday, August 5, 2025 11:44 PM IST
ന്യൂയോർക്ക്: വിദേശികളായ സന്ദർശകർക്കു ബോണ്ട് ഏർപ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം. ടൂറിസ്റ്റ്, ബിസിനസ് വീസകളിൽ യുഎസിൽ എത്തുന്നവർ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നത് ഒഴിവാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.
15,000 ഡോളറാണ് സന്ദർശകർ നൽകേണ്ടത്. ഏതെല്ലാം രാജ്യങ്ങളിൽനിന്നെത്തുന്നവർക്ക് പദ്ധതി ബാധകമാക്കുമെന്നതിൽ തീരുമാനമെടുത്തിട്ടില്ല.
ട്രംപ് ഭരണകൂടത്തിന്റെ വിദേശനയത്തിന്റെ പ്രധാനപ്പെട്ട തൂണാണ് ഈ നിയമം. യുഎസിന്റെ ഇമിഗ്രേഷൻ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.