ചൈനയിലേക്ക് എഐ ചിപ്പ് കടത്തൽ; രണ്ടു പേർ അറസ്റ്റിൽ
Wednesday, August 6, 2025 11:50 PM IST
സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയിൽ സുപ്രധാന പങ്കുവഹിക്കുന്ന ഇലക്ട്രോണിക് ചിപ്പുകൾ ചൈനയിലേക്ക് അനധികൃതമായി കടത്തിയ രണ്ടു പേർ അമേരിക്കയിൽ അറസ്റ്റിലായി.
കലിഫോർണിയയിൽ എഎൽഎക്സ് എന്ന സ്ഥാപനം നടത്തിയിരുന്ന ചുവാൻ ഗാംഗ്, ഷിവേയ് യാംഗ് എന്നിവർ മൂന്നു വർഷത്തിനിടെ എൻവിഡിയ കന്പനിയുടെ ചിപ്പുകൾ ചൈനയിലേക്കു കയറ്റുമതി ചെയ്തു.
എഐ സാങ്കേതികവിദ്യയിൽ ചൈനയുടെ മുന്നേറ്റം തടയാൻ ആഗ്രഹിക്കുന്ന അമേരിക്ക ഇത്തരം ചിപ്പുകളുടെ കൈമാറ്റം നിയന്ത്രിക്കാൻ ശ്രമിച്ചുവരികയാണ്. എന്നാൽ, ഇവർ രണ്ടു പേരും ചേർന്ന് മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങൾ വഴി ചിപ്പുകൾ ചൈനയിലേക്കു കടത്തുകയായിരുന്നു.