ബംഗ്ലാദേശിൽ അടുത്ത വർഷം ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ്
Wednesday, August 6, 2025 2:05 AM IST
ധാക്ക: ബംഗ്ലാദേശിൽ അടുത്ത വർഷം ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് പ്രഖ്യാപിച്ചു. ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേയായിരുന്നു പ്രഖ്യാപനം.
പ്രധാനമന്ത്രി ഷേഖ് ഹസീനയെ പുറത്താക്കിയ വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികദിനത്തിലായിരുന്നു മുഹമ്മദ് യൂനസ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. റംസാനു മുന്പായിരിക്കും തെരഞ്ഞെടുപ്പ്. ഫെബ്രുവരി 17നോ 18നോ ആയിരിക്കും റംസാൻ മാസം ആരംഭിക്കുക.