ബോൽസൊനാരോയെ വീട്ടുതടങ്കലിലാക്കാൻ ഉത്തരവിട്ട് ബ്രസീൽ സുപ്രീംകോടതി
Tuesday, August 5, 2025 11:44 PM IST
സംപൗളോ: മുൻ പ്രസിഡന്റ് ജയ്ർ ബോൽസൊനാരോയെ വീട്ടുതടങ്കലിലാക്കാൻ ഉത്തരവിട്ട് ബ്രസീൽ സുപ്രീംകോടതി.
ബോൽസൊനാരോ തന്റെ മേല്‍ ചുമത്തിയ ജുഡീഷല്‍ നിയന്ത്രണ ഉത്തരവുകള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
2022ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അധികാരത്തിൽ തുടരാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ വിചാരണ നേരിടുകയാണ് ബോൽസൊനാരോ.
തീരുമാനത്തിനെതിരേ അപ്പീൽ നൽകുമന്ന് ബോൽസൊനാരോയുടെ അഭിഭാഷകർ അറിയിച്ചു.