തസ്ലിമ നസ്റിന്റെ പുസ്തകം പ്രദർശിപ്പിച്ച ബുക്ക് സ്റ്റാളിനു നേർക്ക് ആക്രമണം
Thursday, February 13, 2025 3:14 AM IST
ധാക്ക: എഴുത്തുകാരി തസ്ലിമ നസ്റിന്റെ പുസ്തകം പ്രദർശിപ്പിച്ച ബുക്ക് സ്റ്റാളിനു നേർക്ക് ആക്രമണം. തിങ്കളാഴ്ച ധാക്കയിലെ അമർ ഏകുഷേയി ബുക്ക് ഫെയറിനിടെ സബ്യസാചി പ്രകാശിനി സ്റ്റാളിനു നേർക്കായിരുന്നു ആക്രമണം.
സംഭവത്തിൽ ബംഗ്ലാദേശ് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് അന്വേഷണത്തിന് ഉത്തരവിട്ടു. തൗഹിതി ജനതയുടെ ബാനറിലാണ് ഒരു സംഘം ആക്രമണം നടത്തിയത്. സബ്യസാചി പ്രസാധകൻ ശതാബ്ദി വോബോയെ വളഞ്ഞ സംഘം മുദ്രാവാക്യം മുഴക്കി. പോലീസെത്തിയാണ് വോബോയെ രക്ഷപ്പെടുത്തിയത്.