അറബ് വസന്തത്തെ അതിജീവിച്ച നേതാവ്
Monday, December 9, 2024 1:23 AM IST
അറബ് വസന്തത്തെ അതിജീവിച്ച രണ്ട് ഏകാധിപതികളിലൊരാളായിരുന്നു അസാദ്. ലിബിയയിലെ കേണൽ ഗദ്ദാഫി, ടുണീഷ്യയിലെ ബെൻ അലി, യെമനിലെ അലി അബ്ദുള്ള സലേ, ഈജിപ്തിലെ ഹോസ്നി മുബാറക് എന്നിവരെല്ലാം 2011ലെ അറബ് ജനകീയ പ്രക്ഷോഭത്തിൽ നിപതിച്ച ഏകാധിപതികളാണ്.
ഇറാന്റെയും പ്രത്യേകിച്ച് റഷ്യയുടെയും പിന്തുണയാണ് അസാദ് ഭരണകൂടത്തെ നിലനിർത്തിയത്. അറബ് വസന്തത്തെ അതിജീവിച്ച മറ്റൊരു നേതാവ് ബഹ്റിനിലെ ഹമദ് രാജാവാണ്. പ്രതിഷേധക്കാരുടെ ആവശ്യങ്ങളിൽ ചിലതു സാധിച്ചുകൊടുക്കാൻ തയാറായതും ഗൾഫ് രാജ്യമെന്ന പ്രത്യേകതയും ഹമദിനെ നിലനിർത്തി.