അമേരിക്ക വീണ്ടും ചുഴലിക്കൊടുങ്കാറ്റ് ഭീഷണിയിൽ
Wednesday, October 9, 2024 12:41 AM IST
മയാമി: മിൽട്ടൻ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കൊടുങ്കാറ്റ് അമേരിക്കൻ തീരത്തോട് അടുക്കുന്നു. ഫ്ലോറിഡയിൽ ബുധനാഴ്ച രാത്രി കാറ്റ് വീശിത്തുടങ്ങുമെന്നാണു പ്രവചനം.
ആഴ്ചകൾക്കു മുന്പ് തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 227 പേർ കൊല്ലപ്പെട്ട ഹെലീൻ ചുഴലിക്കൊടുങ്കാറ്റിനു പിന്നാലെയാണു മിൽട്ടന്റെ വരവ്.
ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്തുള്ളവർ ഒഴിഞ്ഞുപോകണമെന്നു നിർദേശം നല്കി. 25 സെന്റിമീറ്റർ വരെ മഴ പെയ്യാമെന്നും മിന്നൽ പ്രളയം ഉണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്.