എമിറേറ്റ്സ് വിമാനത്തിൽ പേജറുകൾ നിരോധിച്ചു
Saturday, October 5, 2024 10:49 PM IST
ദുബായ്: ദുബായിലെ എമിറേറ്റ്സ് എയർലൈൻസ് വിമാനങ്ങളിൽ പേജറുകളും വാക്കിടോക്കികളും നിരോധിച്ചു. ഇവ കൊണ്ടുവന്നാൽ പിടിച്ചെടുക്കുമെന്ന് കന്പനി അറിയിച്ചു.
കഴിഞ്ഞമാസം അവസാനം ലബനനിലെ ഹിസ്ബുള്ളകൾക്കു നേർക്കുണ്ടായ പേജർ, വാക്കിടോക്കി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഹിസ്ബുള്ളകളുടെ ആയിരക്കണക്കിനു പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിക്കുകയായിരുന്നു.
ഇറാൻ, ഇറാക്ക് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവച്ചിരിക്കുന്നത് ചൊവ്വാഴ്ച വരെ നീട്ടിയെന്നും എമിറേറ്റ്സ് അറിയിച്ചു. ജോർദാനിലേക്കുള്ള സർവീസ് ഇന്ന് പുനരാരംഭിക്കും.