നെതന്യാഹു രഹസ്യം ചോർത്താൻ ശ്രമിച്ചെന്ന് ബോറിസ് ജോൺസൻ
Saturday, October 5, 2024 4:45 AM IST
ലണ്ടൻ: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ ബാത്റൂമിൽ ശബ്ദം പിടിച്ചെടുക്കുന്ന രഹസ്യഉപകരണം സ്ഥാപിച്ചുവെന്നു മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ.
അദ്ദേഹം രചിച്ച ‘അൺലീഷ്ഡ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. ഈ മാസം 10നു പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ ഉള്ളടക്കം ജോൺസൻ ഒരു പത്രത്തോട് വെളിപ്പെടുത്തുകയായിരുന്നു.
ജോൺസൻ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയായിരുന്ന കാലത്താണു സംഭവം. ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയത്തിൽ ജോൺസനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ നെതന്യാഹു ബാത്റൂമിൽ പോയി. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥൻ നടത്തിയ പരിശോധനയിൽ ബാത്റൂമിൽനിന്ന് ഉപകരണം കണ്ടെത്തുകയായിരുന്നത്രേ.