അലാൻ ദിലോൺ അന്തരിച്ചു
അലാൻ ദിലോൺ അന്തരിച്ചു
Monday, August 19, 2024 1:07 AM IST
പാ​​​രീ​​​സ്: ഇ​​​തി​​​ഹാ​​​സ ഫ്ര​​​ഞ്ച് സി​​​നി​​​മാ താ​​​രം അ​​​ലാ​​​ൻ ദി​​​ലോ​​​ൺ (88) അ​​​ന്ത​​​രി​​​ച്ചു. ലെ ​​​സ​​​മു​​​റാ​​​യ്, ബോ​​​ർസാ​​​ലി​​​നോ തു​​​ട​​​ങ്ങി​​​യ ചി​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ ആ​​​ഗോ​​​ള​​​ശ്ര​​​ദ്ധ പി​​​ടി​​​ച്ചു​​​പ​​​റ്റി​​​യ ദി​​​ലോ​​​ൺ ഒ​​​രു​​കാ​​​ല​​​ത്ത് സി​​​നി​​​മ​​​ക​​​ളി​​​ലെ ഏ​​​റ്റ​​​വും സു​​​ന്ദ​​​ര​​​ൻ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഫ്ര​ഞ്ച് സി​നി​മ​യു​ടെ സു​വ​ർ​ണ​കാ​ല​ത്താ​യി​രു​ന്നു ദി​ലോ​ൺ താ​ര​മാ​യി ഉ​യ​ർ​ന്ന​ത്. അ​റു​പ​തു​ക​ളി​ലെ ദ ​ലെ​പ്പേ​ഡ്, റോ​ക്കോ ആ​ൻ​ഡ് ഹി​സ് ബ്ര​ദേ​ഴ്സ് ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യം അ​ദ്ദേ​ഹ​ത്തെ പ്ര​ശ​സ്തി​യി​ലേ​ക്കു​യ​ർ​ത്തി. കൊ​​​ല​​​പാ​​​ത​​​കി​​​യാ​​​യും ച​​​തി​​​യ​​​നാ​​​യും അ​​​ഭി​​​ന​​​യി​​​ച്ച​​​പ്പോ​​​ഴും ദി​​​ലോ​​​ൺ പ്രേ​​​ക്ഷ​​ക​​​രു​​​ടെ മ​​​നം​​​ക​​​വ​​​ർ​​​ന്നു.


കു​​​റ​​​ച്ചു വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ആ​​​രോ​​​ഗ്യ​​​നി​​​ല മോ​​​ശ​​​മാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം സ്വ​​​വ​​​സ​​​തി​​​യി​​​ൽ ശാ​​​ന്ത​​​നാ​​​യി മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണു കു​​​ടും​​​ബം അ​​​റി​​​യി​​​ച്ച​​​ത്. തൊ​​​ണ്ണൂ​​​റു​​​ക​​​ളോ​​​ടെ അ​​​ഭി​​​ന​​​യ​​​രം​​​ഗ​​​ത്തു സ​​​ജീ​​​വ​​​മ​​​ല്ലാതാ​​​യി​​​രു​​​ന്നു. മൊ​​​ത്തം തൊ​​​ണ്ണൂ​​​റിലധികം സി​​​നി​​​മ​​​ക​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ അ​​​നു​​​ശോ​​​​ച​​​നം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.